
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതി ഡോക്ടര്‍മാരെയും കുടുംബത്തെയും ഞെട്ടിച്ചു. ചെറിയ വയറ് വേദനയില്‍ തുടങ്ങി അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ ഒടുക്കം ഇത് സര്‍ജറിയിലേയ്ക്ക് എത്തി. കാരണം യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ബറേലിയിലെ 31 കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണ് 2 കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. ഈ മുടി എങ്ങനെ വയറ്റില്‍ എത്തിയതെങ്ങനെ എന്നതാണ് ഞെട്ടിച്ചത്. വളരെക്കാലമായി കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്ന യുവതിക്ക് മുടി കഴിക്കുന്ന സ്വഭാവമുണ്ട്. അപൂര്‍വ മാനസിക വൈകല്യമായ ട്രൈക്കോളോടോമാനിയയാണ് ഇതെന്ന് കണ്ടെത്തി. 25 വര്‍ഷത്തിനിടെ ബറേലിയില്‍ ട്രൈക്കോളോടോമാനിയയുടെ അറിയപ്പെടുന്ന ആദ്യ കേസാണിത്.
16 വയസ്സ് മുതല്‍ യുവതി ഈ അവസ്ഥയോട് പോരാടുകയായിരുന്നു. വര്‍ഷങ്ങളായി, അവളുടെ വയറ്റില്‍ മുടി അടിഞ്ഞുകൂടുന്നത് കാര്യമായ തടസ്സത്തിനും തീവ്രമായ അസ്വസ്ഥതയ്ക്കും കാരണമായി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ആശ്വാസം കണ്ടെത്താനായില്ല. സെപ്തംബര്‍ 22ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം സീനിയര്‍ സര്ജന് ഡോ.എം.പി.സിംഗിന്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം, യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, ഇപ്പോള്‍ അവളുടെ അവസ്ഥയുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിന് മനഃശാസ്ത്രപരമായ കൗണ്‍സിലിംഗിന് വിധേയയായി, ഡോക്ടര്‍മാര്‍ പറഞ്ഞു.






