മധ്യപ്രദേശിലെ രത്ലാമില് പാളം തെറ്റിയ ഗുഡ്സ് ട്രെയിനില്‍ നിന്ന് ലീക്കായ ഡീസല്‍ ശോഖരിക്കാന് എത്തി പ്രദേശവാസികള്‍. ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ ട്രാക്കില്‍ നിന്നും തെന്നിമാറുകയായിരുന്നു. ഇതോടെ ഗുഡ്സ് ടാങ്കര്‍ ട്രെയിനിലുണ്ടായിരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചോര്‍ന്നു. ഇതോടെ പ്രദേശവാസികള്‍ പാഞ്ഞെത്തി. ഡീസല്‍ ഒലിച്ചിറങ്ങിയ അഴുക്കു ചാലിന് ചുറ്റും കൂടിയ പ്രദേശവാസികള്‍ തങ്ങളുടെ കൈയില്‍ കിട്ടിയ കന്നാസുകളില്‍ ഡീസല്‍ കോരി നിറക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
റെയില്‍വേ ലൈനിന് സമീപത്തെ അഴുക്കു ചാലിലൂടെ നീല നിറത്തില്‍ അഴുക്ക് വെള്ളവുമായി കലര്‍ന്ന് ഒഴുകുന്ന ഡീസല്‍ വീഡിയോയില്‍ കാണാം. ഈ ഓവുചാലിന് ചുറ്റുമിരുന്ന് ആളുകള്‍ ചെറിയ മഗ്ഗുകളിലും കപ്പുകളിലും ഡീസല്‍ കോരിയെടുത്ത് തങ്ങള്‍ കൊണ്ട് വന്ന 10 ഉം 20 ലിറ്ററിന്റെ കന്നാസുകളിലേക്ക് മലിനമായ ഡീസല്‍ ശേഖരിക്കുന്നതും വീഡിയോയില്‍ കാണാം. നൂറു കണക്കിന് ആളുകളാണ് ഡീസല്‍ ശേഖരിക്കാനായി പ്രദേശത്തേക്ക് എത്തിയത്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ വലിയ കാനുകളില്‍ ഡീസലുമായി കയറ്റം കയറി പോകുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. ഈസമയം പ്രദേശവാസികളുടെ പ്രവര്‍ത്തികള്‍ നോക്കി കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സമീപത്ത് നില്ക്കുന്നുണ്ടായിരുന്നു.
'മധ്യപ്രദേശിലെ രത്ലാമില് പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ മൂന്ന് വാഗണുകളില്‍ നിന്ന് ജനക്കൂട്ടം ഡീസല്‍ കൊള്ളയടിച്ചു.' എന്ന കുറിപ്പോടെ ഘര്‍ കര് കലേഷ് എന്ന് ജനപ്രിയ എക്സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേര് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത് കൊള്ളയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ചിലരെഴുതി. മറിച്ച് യാദൃശ്ചികമായി പുറത്തുവിടുന്ന ഇന്ധനം വീണ്ടെടുക്കുക മാത്രമാണ് പ്രദേശവാസികള്‍ ചെയ്യുന്നതെന്ന് ചിലരെഴുതി. വെറുതേ ഭൂമിയില്‍ ഒഴിക്കിക്കളയുന്നതിന് പകരം അവര്‍ ഉപയോഗിക്കാനായി എടുക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

Comments