
നടി അഹാന കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി. സോഷ്യല്‍ മീഡിയയിലൂടെയാണ് നിമിഷ് ആശംസകള്‍ അറിയിച്ചത്.
‘ജന്മദിനാശംസകള് പാര്‍ട്ണര്‍, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത’; നിമിഷ് രവി കുറിച്ചു. വൈകാതെ മറുപടിയുമായി അഹാന എത്തി. ‘താങ്ക്യൂ ക്യൂട്ടീ ’എന്നാണ് അഹാന കുറിച്ചത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നിമിഷ് പങ്കുവെച്ചു. നിരവധിയാളുകളാണ് ആശംസകളുമായെത്തുന്നത്.
അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച് ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ നായികയായ ‘ലൂക്ക’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക് , കുറുപ്പ് , കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെയും ക്യാമറ ചെയ്തതും നിമിഷാണ്.






