മുബൈയിലെ ഭൂരിഭാഗം ആളുകളുടെയും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗമാണ് മുംബൈ ലോക്കല്‍ ട്രെയിനുകള്‍. ഈ ട്രെയിനുകളിലെ തിരക്കുകളുടേതടക്കം പലതരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.
ശ്രിജനി ദാസ് എന്ന യൂസറാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതില്‍ കാണുന്നത് ട്രെയിനില്‍ തന്റെ ഉടമയുടെ ബാക്ക്പാക്കിലിരുന്ന് സഞ്ചരിക്കുന്ന മിന്നി എന്ന ഒരു ഗോള്‍ഡന്‍ റിട്രീവറെയാണ്. മിന്നി യാത്രക്കാരില്‍ ആരിലും ഭയമുണര്ത്തിയില്ല എന്ന് മാത്രമല്ല, മിന്നിയുടെ സാന്നിധ്യം സഹയാത്രികര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. അവരുടെ സന്തോഷം നിറഞ്ഞ പ്രതികരണവും വീഡിയോയില്‍ കാണാം.
ഒരു കുട്ടിയുള്‍പ്പടെ ചില യാത്രക്കാരെല്ലാം നായയുടെ തലയില്‍ തലോടുന്നതും അതിനെ കൊഞ്ചിക്കാന് ശ്രമിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. നായയും ഭയമോ സങ്കോചമോ ഒന്നും കൂടാതെ തന്നെയാണ് ട്രെയിനില്‍ ബാഗിലായിട്ടിരിക്കുന്നത്. അത് കൗതുകത്തോടെ എല്ലാവരേയും നോക്കുന്നുമുണ്ട്. നായയുടെ ഉടമയും മറ്റുള്ളവരോട് സംസാരിക്കുന്നതും കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ''മുംബൈയില്‍ നാട്ടുകാര്‍ വളരെ ഫ്രണ്ട്ലിയാണ്... അവരുടെ നായകളും! ഞങ്ങളുടെ ട്രെയിന്‍ യാത്രയില്‍ ഹൃദയങ്ങള്‍ മോഷ്ടിച്ച ഗോള്‍ഡന്‍ റിട്രീവര്‍ മിന്നി'' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മിന്നിയെ ട്രെയിനില്‍ കണ്ടവര്‍ക്ക് മാത്രമല്ല, വീഡിയോയില്‍ കണ്ടവര്‍ക്കും ഒരുപാടിഷ്ടമായി എന്നാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകള്‍ തെളിയിക്കുന്നത്.

Comments