
ആലപ്പുഴ; സിപി ഐ ക്കെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എം എല്‍ .െ സിപി ഐ നേതൃത്വം ലീഗിന് സീറ്റ് വിറ്റുവെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വാങ്ങി ഏറനാട്ടില്‍ സിപി ഐ മുസ്ലിം ലീഗിന് സീറ്റ് വിറ്റു. രണ്ട് തവണ സിപി ഐ സീറ്റ് കച്ചവടം നടത്തിയെന്നും അവര്‍ ആരോപിച്ചു.
ഏറനാട്ടില്‍ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന എല്‍ഡിഎഫ് ധാരണയില്‍ നിന്നു സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അന്‍വര്‍ തുറന്നടിച്ചു.
'വെളിയം ഭാര്‍ഗവനെ സ്വാധീനിച്ചാണ് ലീഗ് എന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചത്. സിപിഐ കൈക്കൂലി വാങ്ങി എനിക്കുള്ള പിന്തുണ പിന്‍വലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനുസ് കുഞ്ഞു വഴിയാണ് ചര്‍ച്ച നടന്നത്. അവിടെ ബഷീര്‍ ജയിച്ചത് 22,000 വോട്ടിനാണ്. കമ്യൂണിസ്റ്റുകാരാണ് വോട്ട് ചെയ്തത്. ഇടതു സ്ഥാനാര്‍ഥിയെ ആര്‍ക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവര്‍ത്തകര്‍ എന്നോടു പരാതി പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്.'






