ന്യുഡല്‍ഹി: ഷാരുഖ് ഖാന് നായകനായ റായീസ് എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ ഒരാള്‍ മരിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റായീസിന്റെ പ്രചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ ഷാരൂഖ് ഖാന് യാത്ര ചെയ്തിരുന്നു.
താരത്തെ നേരിട്ട് കാണാന്‍ എത്തിയ ആളുകള്‍ തിക്കും തിരക്കും കൂട്ടുകയും ഇടയില്‍പ്പെട്ട് ഒരാള്‍ മരിക്കുകയുമായിരുന്നു. വഡോദര സ്വദേശി ഫരീദ് ഖാന് എന്നയാളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു.






