ഓരോ രാജ്യക്കാരും വ്യത്യസ്ത സംസ്കാരം ഉള്ളവരാണ്. പാശ്ചാത്യ സംസ്കാരം പോലെയായിരിക്കില്ല ഇന്ത്യക്കാരുടേത്. കാരണം ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്. അവര്‍ മറ്റേത് നാട്ടില്‍ ചെന്നാലും അവരില്‍ ഇത് പ്രകടമാകുന്നത് കാണാം. എന്നാല്‍, മറ്റ് രാജ്യത്തിലുള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കണമെന്നില്ല. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
@SaoirseAF എന്ന യൂസറാണ് വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കള്‍ അതില്‍ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയോയില്‍ കാണാനാവുന്നത്. അതില്‍ ശാന്തമായി ഇരുന്ന് പോകുന്നവരെയാകെ അസ്വസ്ഥരാക്കുന്നതാണ് ഇവരുടെ പ്രകടനം. വേറെയും കുറച്ചുപേര്‍ ബസിലുണ്ട്. അതില്‍ ഇന്ത്യക്കാര്‍ അല്ലാത്തവരും ഉണ്ട്. അവരുടെ മുഖത്ത് അസ്വസ്ഥത തെളിയുന്നതും കാണാം. എന്നാല്‍, യുവാക്കള്‍ അതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടുന്നതും ആസ്വദിക്കുന്നതും ഒക്കെ തുടരുകയാണ്.
'ഈ വീഡിയോ ജര്‍മ്മന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ നിന്നും ചിത്രീകരിച്ചതാണെന്ന് അവര്‍ പറയുന്നു. ഈ ശബ്ദമുണ്ടാക്കുന്ന ഗുണ്ടകളെ ജര്‍മ്മനി കണ്ടെത്തുമെന്നും ജര്‍മ്മനിയില്‍ നില്‍ക്കാനുള്ള അവരുടെ അനുമതികള്‍ റദ്ദാക്കുക മാത്രമല്ല, അവരെ എന്നെന്നേക്കുമായി നിരോധിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഓരോ രാജ്യത്തും അതിന്റേതായ സംസ്കാരമുണ്ട്. അത് പാലിക്കാന്‍ പഠിക്കണം. പൊതുസ്ഥലങ്ങളില്‍ ഇടപെടുന്നതിന് ഒരു രീതിയുണ്ട്, അങ്ങനെ വേണം ഇടപെടാന്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് മിക്കവാറും വന്നിരിക്കുന്നത്. അതില്‍ ഏറെയും കമന്റുകള്‍ നല്കിയിരിക്കുന്നതും ഇന്ത്യക്കാര്‍ തന്നെയാണ്.

Comments