
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കേന്്ര മന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍. കേന്ദ്രമന്ത്രിയായ പ്രള്‍ഹാദ് ജോഷിയുടെ സഹോദരനായ ഗോപാല്‍ ജോഷിയെയാണ് പോലീസ് പിടികൂടിയത്. രണ്ട് കോടി രൂപ
ജനതാദള്‍ മുന്‍ എംഎല്‍എയുടെ ഭാര്യ സുനിത ചൗഹാന്റെ കൈയ്യില്‍ നിന്ന് സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതാണ് കേസ്. ഇതു വരെ ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രതികരണം നടത്തിയട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയപുര സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സീറ്റ് നല്‍കിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. ബംഗളൂരുവിലെ ബസവേശ്വര്‍ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.






