
അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ല യിലെ ഹിറ്റ് ഗാനം ‘സ്തുതി’ക്കു ചുവടുവെച്ച് നടന് കൃഷ്ണകുമാറിന്റെ മകള്‍ ഹന്‍സിക കൃഷ്ണ. പാട്ടിലെ സിഗ്നേച്ചര്‍ സ്റ്റെപ്പുകളുമായി ഹന്‍സിക പ്രേക്ഷകരെ അമ്പരപ്പിച്ചു. താരപുത്രിയുടെ ലുക്കും ശ്രദ്ധേയമായിക്കഴിഞ്ഞു.
ഹന്‍സിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സ്തുതി റീല്‍ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. റീല്‍ വീഡിയോകളുമായി സജീവമാണ് ഹന്‍സിക. പങ്കുവെക്കുന്ന വീഡിയോകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമാകാറുണ്ട്.






