
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ. ജോഷി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാവാലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുള്ള സിപിഎം അംഗമായിരുന്നു.
സിപിഐഎം കാവാലം മുന്‍ ലോക്കല്‍ സെക്രട്ടിയായിരുന്നു . സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.






