സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത്, കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യയുടെ പ്രിയ നടി അസിൻ. സോഷ്യൽ മീഡിയിൽ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകൾ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അറിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളൾ പങ്കുവച്ചിരിക്കുകയാണ് താരം. ഏഴാം പിറന്നൾ ആഘോഷിക്കുന്ന മകളുടെയും പിറന്നാൾ കേക്കിന്റെയും ഒന്നിലേറെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. 'ഹണീ ബീ' തീമിലാണ് പിറന്നാൾ ആഘോഷം നടത്തിയത്.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Comments