
ജയ്പൂര്‍ : ജോസ് ബട്ലറേയും യൂസ്വേന്ദ്ര ചാഹലിനേയും കൈവിട്ട് രാജസ്ഥാന് റോയല്‍സ്. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല എന്നതാണ് ശ്രദ്ധേയം.
രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. സന്ദീപ് ശർമ്മയെ അൺക്യാപ്ഡ് താരമായാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. നാല് കോടി രൂപ സന്ദീപിന് ശമ്പളം ലഭിക്കും. ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാന് 41 കോടി രൂപ കൂടി ചിലവഴിക്കാൻ കഴിയും.
ജുറലിനെ നിലനിര്‍ത്തിയതാണ് മറ്റൊരു സവിശേഷത. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു .
കഴിഞ്ഞ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ലെങ്കിലും ബട്ലര് 359 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ചാഹലാകട്ടെ കഴിഞ്ഞ സീസണിലും 18 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. 2022ലെ താരലേലത്തില്‍ ബെംഗളൂരു കൈവിട്ട ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാന് ടീമിലെത്തിച്ചത്.






