
ദുബായ്: റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫ് ബുധന്‍, വ്യാഴം ദിനങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയും.
രണ്ട് ദിവസവും വൈാകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇഡി വെളിച്ചമുപയോഗിച്ച് ബുര്‍ജ് ഖലീഫയില്‍ പതിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ ദുബായ് ഫൗണ്ടെയിനില്‍ എല്‍ഇഡി ഷോയും അരങ്ങേറും.
അബുദാവി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിലാണ് ഇന്ത്യയോട് ആദരവ് കാണിക്കുന്ന യുഎഇ നിക്കമെന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് ആഹ്ലാദം പകരുന്നു.






