
ബസ്തര്‍: മാവോയിസ്റ്റ് ശക്തി കേന്ദ്രമായ ഛത്തീസ്ഗഡ് ബസ്തറിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ഭീക്ഷണി. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ആദിവാസികളെ പീഢിപ്പിക്കുന്നതിനെതിരെ ബസ്തറില്‍ പോലീസുകാര്‍ക്ക് നേരെ പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പോലീസ് ഭീക്ഷണിയിലൂടെ തളര്‍ത്താന്‍ ശ്രമം നടത്തിയത്. അടുത്തിടെ പ്രദേശത്തെ ആദിവാസി പെണ്‍കുട്ടികളെ പോലീസ് ക്രൂര പീഢനത്തിനിരയാക്കിയ സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ട് വന്നിരുന്നു.
മനുഷ്യാവകാശ പ്രവര്ത്തകന് സന്ദീപ് സിങ്ങിന് ജനുവരി 24 നാണ് ബസ്തറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ എസ്.ആര്.പി കല്ലൂരിയുടെ നമ്പറില്‍ നിന്ന് ഭീക്ഷണി സന്ദേശം ലഭിക്കുന്നത്. മാവോയിസ്റ്റുകളെയും അവരുടെ നായകളായ നിങ്ങളെയും ബസ്തറില്‍ നിന്ന് കല്ലെറിഞ്ഞ് ഓടിക്കുമെന്നാണ് ഭീക്ഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.പണത്തിനുവേണ്ടി മനസാക്ഷിയെ വില്‍ക്കരുതെന്ന സന്ദിപീന്റെ സന്ദേശത്തിന് മറുപടിയായാണ് ഭീക്ഷണി ലഭിച്ചത്.
പോലീസ് അതിക്രമം പുറംലോകത്ത് എത്തിയതോടെ മേഖലയില്‍ തെളിവെടുപ്പിനായി ആക്ടിവിസ്റ്റ് ബെല ഭാട്ടിയയെ നിയമിക്കുകയും തുടര്‍ന്ന് തെളിവെടുപ്പിനിടെ ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന സുപ്രീം കോടതി അഭിഭാഷകന് പ്യോലി സ്വാദിജയ്ക്ക് നേരെയും പോലിസ് കേട്ടാല്‍ അറയ്ക്കുന്ന മോശം പരാമര്‍ശം നടത്തിയിരുന്നു.






