
ന്യൂഡല്‍ഹി : ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയെ കരുതിരിക്കണമെന്ന് ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡ് . സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം വഴങ്ങിയാണ് ഇന്ത്യ ഓസ്ട്രേലിയയിലെത്തുന്നതെങ്കിലും രോഹിത്തിനെയും സംഘത്തെയും ചെറുതായി കാണരുതെന്നാണ് ഹേസല്വുഡിന്റെ് അഭിപ്രായം .
ഹേസല്വുഡിന്റെ് വാക്കുകള്‍ ... '' ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയമേറ്റുവാങ്ങിയാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറുന്നത് . എന്നാലും രോഹിത്തിനെയും സംഘത്തെയും ചെറുതായി കാണരുത് . നിലവില്‍ ഉറങ്ങികിടക്കുന്ന ഭീമന്മാരാണ് ഇന്ത്യ .കിവീസിനെതിരായ തോല്‍വി അവരെ ഉണര്‍ത്തിയിട്ടുണ്ടാവും അതുകൊണ്ട് തന്നെ രോഹിത്തും സംഘവും എങ്ങനെ തിരിച്ചടിക്കുമെന്ന് കണ്ടു തന്നെ അറിയാം . ഓസീസ് മണ്ണില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉണ്ട് .അവരില്‍ നിന്ന് പ്രതീക്ഷയ്ക്കപ്പുറമുളള പ്രകടനം കാണാമെന്ന് ഹേസല്‍ വുഡ് പറഞ്ഞു . ഹേസല്‍വുഡ് പറഞ്ഞു. മോണിങ് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Josh Hazlewood commented, "A whitewash might awaken a 'sleeping giant'," referring to India's 3-0 loss against New Zealand. #BGT2024 #BGT #joshhazlewood pic.twitter.com/XAtzTVtBnx
— Cricket Thrill (@Crickethrill) November 4, 2024
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസീസ് പരമ്പരയില്‍ വലിയ വിജയം ഇന്ത്യയക്ക് അനിവാര്യമാണ് . ഓസീസിനെതിരെ പരമ്പര 4- 1 ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാനാകൂ . മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും നിര്‍ണായകമാകും . ഈ സമ്മര്‍ദ്ദത്തില്‍ ഇറങ്ങുന്ന ഇന്ത്യ അപകടം വിതച്ചേക്കാമെന്നാണ് ഹേസല്‍വുഡ് വിശ്വാസിക്കുന്നത് .





