
മലയാളികളുടെ പ്രിയതാരമാണ് നിമിഷ സജയന്. റിയലിസ്റ്റിക് അഭിനയവും നിലപാടുകളിലെ വ്യക്തതും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഗ്രാമീണ സൗന്ദര്യം നിറയുന്ന വേഷങ്ങളിലൂടെയാണ് നിമിഷ ജനപ്രീതി നേടിയത്. ഇപ്പോഴിതാ നിമിഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഒരു കഫേയിലിരിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമ പേജില്‍ പങ്കുവെച്ചത്. അലസമായിരുന്ന് കോഫി കുടിക്കുകയും പെന്‍സില്‍ ഡ്രോയിങ് ചെയ്യുകയും ചെയ്യുകയാണ് നിമിഷ. സ്ലീവ്ലെസ് ടോപ്പിനൊപ്പം ഓവര്‍സൈസ്ഡ് ഷ്രഗ് ധരിച്ചാണ് താതം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.Happiness Is A Small Cozy Cafe എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്സ് എന്നിവയാണ് നടിയുടെതായി അവസാനം റിലീസ് ചെയ്ത സിനിമകള്‍. മലയാളത്തില്‍ അദൃശ്യജാലകത്തിലാണ് നിമിഷ അവസാനം പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം ഹിന്ദിയില്‍ പോച്ചര്‍ എന്നൊരു വെബ് സീരിസിലും നിമിഷ അഭിനയിച്ചിരുന്നു.






