
ബിജെപിയുടെ തോളില്‍ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രൂയമാണ് കേരളത്തിലെ കോണ്‍ഗ്രസ് കയ്യാലുന്നതെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പാലക്കാട് ഭക്ഷ്യ വിതരണം ചെയ്യുന്ന കുതന്ത്രത്തിലൂടെയും പാലക്കാട് ട്രോളി ബാഗിസൂടെയുള്ള കള്ളപ്പണത്തിലൂടെയും അത് പുറത്തുവന്നു.
മുനമ്പത്തും ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബിജെപിയെ ഭയപ്പെട്ട് ലീഗിനെ കൊടി പിടിക്കാന്‍ അനുവദിക്കാതിരുന്ന കോണ്‍ഗ്രസ് ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്ന പാര്‍ട്ടിയാണെന്ന കാര്യം മുസ്ലിം സമൂഹം മറന്നിട്ടില്ല.ഇന്ത്യയിലാകമാനം ന്യൂന പക്ഷ അവകാശ സംരക്ഷണത്തിന് സമരം ചെയ്യുന്ന ഇടത് പക്ഷം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വഞ്ചനകള്‍ തുറന്നു കാട്ടാറുണ്ട്.






