
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയുടെയും മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നാല് പെണ്മക്കളുടെയും ചെറുപ്പകാലത്തെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിന്ധു കൃഷ്ണ. നാലുപേരെയും ഒരേ ഉടുപ്പ് ധരിപ്പിച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. ഹാപ്പി ചില്‍ഡ്രന്‍സ് ഡേ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നാല് പെണ്മക്കളില് മൂത്തയാളായ അഹാന, രണ്ടാമത്തെയാള്‍ ദിയാ, മൂന്നാമത്തെയും നാലാമത്തെയും മക്കളായ ഇഷാനി, ഹന്‍സിക എന്നിവരുടെ ചിത്രങ്ങള്‍ ക്രമമനുസരിച്ചാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നാല് പേരെയും ടാഗ് ചെയ്തിട്ടുണ്ട്.






