
ഇക്കഴിഞ്ഞ നവംബര്‍ 9 നായിരുന്നു നടി രമ്യ പാണ്ഡ്യന്റെയും ലോവല്‍ ധവാന്റെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം നേരത്തെ തന്നെ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രമ്യ. നിറങ്ങളുടെ ആഘോഷമായിരുന്നു ഞങ്ങളുടെ ഹല്‍ദി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരക്കുന്നത്.
ഇപ്പോഴിതാ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രമ്യ. നിറങ്ങളുടെ ആഘോഷമായിരുന്നു ഞങ്ങളുടെ ഹല്‍ദി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരക്കുന്നത്.
റിഷികേശിലെ ഗംഗയുടെ തീരത്തുവെച്ചായിരുന്നു രമ്യയുടെയും ലോവലിന്റെയും വിവാഹം നടന്നത്. നംവംബര്‍ 15 ന് ചെന്നൈയില്‍ സിനിമ സുഹൃത്തുക്കള്ക്കായുളള വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്. 2023 ല്‍ ആണ് രമ്യ പാണ്ഡ്യന് യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. ലോവലുമായി നല്ല സൗഹൃദത്തിലായി, അത് പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാര്‍ സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ യോഗ ട്രെയിനറും, ലൈഫ് കോച്ചും മാത്രമല്ല ലോവല്‍ ധവാന്. ലുധിയാനയിലും പഞ്ചാബിലും മറ്റ് പലയിടങ്ങളിലുമായുള്ള പ്രശസ്ത പബ്ലിക് ലബോര്‍ട്ടറിയുടെ ഉടമസ്ഥനാണ്. ലുധിനായ സ്വദേശിയായ അധവാന് ആണ് ലോവലിന്റെ പിതാവ്.
തിരുനല്‍വേലി സ്വദേശിയായ രമ്യ പാണ്ഡ്യന് മുന്‍ സിനിമ സംവിധായകന് ദുരൈ പാണ്ഡിയുടെ മകളാണ്. ഡമ്മി ടപ്പാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമാ അരങ്ങേറ്റം. ജോക്കര്‍, ആണ് ദൈവതൈ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രമ്യ ശ്രദ്ധിക്കപ്പെട്ടത് കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് തമിഴ് സീസണ് 4 എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ്.
കുക്ക് വിത്ത് കോമാളിയില്‍ സെക്കന്റ് റണ്ണറപ്പും, ബിഗ്ഗ് ബോസ് തമിഴ് സീസണ് 4 ല്‍ തേഡ് രണ്ണറപ്പും ആയിരുന്നു രമ്യ പാണ്ഡ്യന്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതിലൂടെയാണ് മലയാളികള്‍ക്ക് രമ്യയെ പരിചയം.







Comments