
തിരുവനന്തപുരം: മില്‍മ എറണാകുളം യൂണിയന് അഡ്മിനിസ്ര്ടേറ്റീവ് ഭരണത്തിലേക്ക്. 14-നു നടന്ന പൊതുയോഗം ബഹളത്തില്‍ കലാശിച്ചതോടെയാണ് യൂണിയന് ഭരണം അഡ്മിനിസ്ര്ടേറ്റീവ് തലത്തിലേക്കു നിങ്ങനാന് സാധ്യത വന്നിരിക്കുന്നത്. ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഭരണസമിതിയെടുത്ത തീരുമാനം പൊതുയോഗത്തില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍തന്നെ അലങ്കോലപ്പെടുത്തിയെന്നാണ് 16 അംഗ ഭരണ സമിതിയില്‍ എട്ടു പേര് ആരോപിച്ചിരിക്കുന്നത്.
യോഗ തീരുമാനങ്ങളില്‍ വിയോജനകുറുപ്പ് രേഖപെടുത്തിയ ഇവര്‍ പരാതിയുമായി മുന്നോട്ട് പോകുകയാണ്.14-നു നടന്ന എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയന് വിശേഷാല്‍ പൊതുയോഗമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ പിരിഞ്ഞതെന്നു എട്ടു അംഗങ്ങള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്നു സര്‍ക്കാര്‍ എറണാകുളം മേഖലാ യൂണിയന് ഇലക്ഷന് നടത്താതെ അഡ്മിനിസ്േ്രടറ്റീവ് കമ്മിറ്റി വയ്ക്കുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. സെപ്റ്റംബര്‍ 24 ല്‍ ഡയറി രജിസ്ര്ടാറുടെ നിര്‍ദ്ദേശപ്രകാരം കേരള സഹകരണ നിയമത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി ബൈലോയില്‍ ഭേദഗതി വരുത്തുന്നതിന് അംഗീകാരം നല്‍കുന്നതിനാണ് മില്‍മ എറണാകുളം മേഖലാ യൂണിയന് വിശേഷാല്‍ പൊതുയോഗം നടന്നത്.
ഈ മാസം ഒന്നിനു മേഖലായൂണിയന് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതിയോഗം കേരള സഹകരണ നിയമം 28 (എ.ബി) വകുപ്പുപ്രകാരമുള്ള തുടര്‍ച്ചയായി മൂന്നു ടേമില്‍ കൂടുതല്‍ മേഖലായൂണിയനിലേക്ക് മത്സരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുള്പ്പെടെയുള്ള ഭേദഗതികള്‍ അംഗീകരിക്കുകയും ഇത് പൊതുയോഗത്തില്‍ പാസാക്കുന്നതിന് അജന്‍ഡയില്‍ വയ്ക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള ചെയര്മാന് തുടര്‍ച്ചയായി കഴിഞ്ഞ 24 വര്‍ഷമായി ഭരണസമതി അംഗവും അതില്‍ 8 വര്‍ഷം ചെയര്‍മാനുമായി തുടരുന്ന വ്യക്തിയായതിനാല്‍ ഇദ്ദേഹത്തിന് അടുത്തു വരുന്ന യൂണിയന് മേഖലാ തെരഞ്ഞെടുപ്പില്‍ പുതിയ നിയമം പാസായാല്‍ മത്സരിക്കാന്‍ ആവില്ലാ എന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ പെരുമ്പാവൂരില്‍ ചേര്‍ന്ന വിശേഷാല്‍ പൊതുയോഗത്തില്‍ ബൈലോഭേദഗതി പൂര്‍ണമായി
അംഗീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ക്ഷീരസംഘം പ്രസിഡന്റുമാര്‍ അഭിപ്രായപെട്ടിട്ടും ഇതൊന്നും പരിഗണിക്കാതെ കുറച്ചുപേരെ കൊണ്ട് ബഹളം വയ്പ്പിക്കുകയും ഈ ബഹളത്തില്‍ ബൈലോ ഭേദഗതി 28 (എ.ബി) വ്യവസ്ഥ തള്ളിക്കളഞ്ഞതായി ഏകപക്ഷീയമായി പ്രഖ്യാപിച്ച് പൊതുയോഗം ചെയര്മാന് അവസാനിപ്പിക്കുകയാണുണ്ടായതെന്നാണ് ചില ബോര്‍ഡ്
അംഗങ്ങള്‍ പറയുന്നത്.
ബൈലോഭേദഗതി അംഗീകരിക്കണമെന്ന് ഭൂരിപക്ഷം ഭരണസമതി അംഗങ്ങളുടെയും അഭിപ്രായം നിരാകരിച്ചുകൊണ്ട് മുമ്പോട്ടു പോയപ്പോള്‍ ബൈലോഭേദഗതി വേദിയിലുള്ള സര്‍ക്കാര്‍ നോമിനി വ്യക്തത വരുത്തണമെന്നു യോഗാരംഭത്തില്തന്നെ സംഘം പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടും. ചെയര്മാന് ഭേദഗതി പാസാക്കി എന്നു പറഞ്ഞതിനുശേഷവും യോഗം പിരിഞ്ഞുപോകുന്ന സമയത്തണ് സര്‍ക്കാര്‍ നോമിനിക്ക് സംസാരിക്കാന്‍ അവസരം കൊടുത്തത്.
കേരള നിയമസഭയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ഏകകണ്ഠമായി പാസാക്കിയതും എറണാകുളം മേഖലായൂണിയന് ഭരണ സമിതി ഐക്യകണ്ഠേന അംഗീകരിച്ചതുമായ ഭേദഗതി അംഗീകരിക്കണമെന്ന കഴിഞ്ഞ മാസം 25-ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ കത്തും ലംഘിച്ചുകൊണ്ട് യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തില്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തള്ളിക്കളഞ്ഞതായി പ്രഖ്യാപിച്ചപ്പോള്‍ സെപ്റ്റംബര്‍ 24 ലെ ഡയറക്ടറുടെ കത്തും ഒക്ടോബര്‍ 25 ലെ കെ.പി.സി.സിയുടെ കത്തിനുമെതിരേയുള്ള ചെയര്‍മാന്റെ നടപടിക്കെതിരേ ഭരണസമിതി അംഗങ്ങള്‍ പൊതുയോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. അതേ സമയം യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും കാര്യങ്ങള്‍ നിയമനുസൃതമായി തന്നെയാണ് നടന്നതെന്നുമാണ് മറുവിഭാഗം പറയുന്നത്.






