
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഹിറ്റ് മേക്കര്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതാണ്. ഇവരുടെ വിവാഹം വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും താരദമ്പതിമാര്‍ വാടകഗര്‍ഭധാരണത്തിലൂടെ ഉയിര്, ഉലക് എന്നീ ഇരട്ടആണ്ക്കുട്ടികളുടെ മാതാപിതാക്കളായി. അതിനുള്ള എല്ലാ കാര്യങ്ങളും ഇരുവരും പ്രണയത്തിലായ ആദ്യ വർഷം തന്നെ ചെയ്തിരുന്നു. ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും ഇരുവരും പൂർത്തിയാക്കിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള നയന്‍സിന്റെയും വിക്കിയുടെയും ചിത്രങ്ങളും വീഡിയോകളുമാണ്. ഇവരുടെ കുട്ടിത്തവും കുറുമ്പുമടക്കം ക്യൂട്ടായ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ജനിച്ച ദിവസം മുതല്‍ സെലിബ്രിറ്റികളാണ് ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും. ഇരുവർക്കും മക്കള്‍ പിറന്നിരുന്നു. മക്കളില്‍ ഒരാള്‍ വിഘ്നേഷ് ശിവന്റെ ഫോട്ടോകോപ്പിയും മറ്റൊരാള്‍ നയൻതാരയുടെ കുട്ടിക്കാലത്തെ ലുക്ക് പോലെയുമാണ്. മക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയിരുന്നതു കൊണ്ട് ഒരു വയസ് പിന്നിട്ടശേഷമാണ് മക്കളുടെ ചിത്രങ്ങള്‍ നയൻതാരയും വിഘ്നേഷ് ശിവനും പുറത്തുവിട്ടത്.
നയൻതാരയും വിഘ്നേഷ് ശിവനും തന്നെയാണ് കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നത്. എത്ര ഷൂട്ടിങ് തിരക്കുണ്ടെങ്കിലും മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഉയിരും ഉലകവുമാണ് വിക്കിയുടെയും നയൻതാരയുടേയും സോഷ്യല്‍മീഡിയ പേജുകള്‍ മുഴുവൻ നിറഞ്ഞ് നില്‍ക്കുന്നത്. അടുത്തിടെ തങ്ങളില്‍ കൂടുതല്‍ സമയം മക്കള്‍ക്കൊപ്പം ചെലവഴിക്കുന്നത് എന്ന പേരില്‍ ഒരു വേദിയില്‍ വച്ച് നയന്‍സും വിക്കിയും തമ്മിലുള്ള ചെറിയൊരു പ്രശ്നവും നടന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നയൻതാരയുടെ ഒരു പുതിയ വീഡിയോ വലിയ രീതിയില്‍ വിമർശനം നേടുകയാണ്. മക്കള്‍ക്കും ഭർത്താവിനും ഒപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ നയൻതാരയുടെ വീഡിയോയാണ് വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള കുർത്തയും ഹെവി വർക്കുള്ള ദുപ്പട്ടയും ധരിച്ച് സിംപിള്‍ ഹെയർസ്റ്റൈലിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാഗുകള്‍ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാരും നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പമുണ്ട്. ഒരു മകനെ വിഘ്നേഷ് എടുത്തിട്ടുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ആയയുടെ കയ്യിലിരുന്ന ഒരു കുഞ്ഞിനെ നയന്‍സ് എടുത്തത്. അതുവരെ ആയയാണ് ഒരു കയ്യില്‍ ബാഗും പിടിച്ച് മറ്റെ കയ്യില്‍ നയൻതാരയുടെ ഒരു മകനേയും എടുത്തിരുന്നത്.
ക്യാമറ കണ്ടപ്പോള്‍ മാത്രമാണ് നയൻതാര കുഞ്ഞിനെ എടുക്കാൻ തയ്യാറായതെന്നാണ് വീഡിയോ വൈറലായതോടെ വന്ന വിമര്‍ശനങ്ങള്‍. ‘ക്യാമറ കണ്ടാല്‍ മാത്രം കുഞ്ഞിനെ എടുക്കും. മക്കളെ സ്നേഹിക്കാൻ വരെ ആയമാരെ നിർത്തിയ മമ്മിയാണ് നയൻതാര, ആക്ഷൻ പറഞ്ഞാല്‍ മാത്രമെ നയൻതാര കുഞ്ഞിനെ എടുക്കു, എല്ലാം വീഡിയോയ്ക്കും പബ്ലിസിറ്റിക്കും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍, കരീന കപൂറാണെന്നാണ് നയൻതാരയുടെ വിചാരം, ഐശ്വര്യ റായ്ക്ക് പോലും ഇല്ലാത്ത തലക്കനമാണ് നയൻതാരയ്ക്ക്’ എന്നതടക്കമാണ് കമന്റുകള്‍. ആയമാരെ ഏല്‍പ്പിക്കാതെ കുഞ്ഞിനെ എടുത്തതിന് ചിലർ വിഘ്നേഷ് ശിവനെ കമന്റ് ബോക്സില്‍ അഭിനന്ദനുവുമുണ്ട്.
മക്കളെ നോക്കുന്നതില്‍ താനാണ് വിക്കിയെക്കാള് മുന്പില്ലെന്ന് നയന്‍സ് കഴിഞ്ഞ ദിവസം വേദിയില്‍ വച്ച് പറഞ്ഞത് കള്ളമാണല്ലോ എന്നും കമന്റുകളുണ്ട്. എന്നാല്‍ നയൻതാര താൻ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല അമ്മയാണെന്നാണ് വിഘ്നേഷ് ശിവൻ പറയാറുള്ളത്.
വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും വലിയ രീതിയില്‍ നയൻതാരയ്ക്ക് മുന്‍പും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.






