
ജീവിതത്തില്‍ പ്രണയം എന്ന വികാരം തോന്നാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രണയത്തിന് വേണ്ടി ചിലപ്പോള്‍ മനുഷ്യര്‍ എന്തും ചെയ്യാന്‍ തയ്യാറാവും എന്ന് പറയാറുണ്ട്. അതുപോലെ ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചൈനയില്‍ നിന്നുള്ള ഒരു യുവാവ് ചൈനയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് ആഴ്ചയില്‍ യാത്ര ചെയ്യുകയാണത്രെ.
ഓസ്ട്രേലിയയിലെ മെല്‍ബണിലെ ആര്‍എംഐടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു 28 കാരനായ സു ഗുവാങ്ലി. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് വീട്. ആര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സു എല്ലാ ആഴ്ചയും സര്‍വകലാശാലയിലേക്കും പിന്നീട് തിരിച്ച് നാട്ടിലേക്കും പോവും. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയും സു ഈ യാത്ര തുടര്‍ന്നു. ഓസ്ട്രേലിയയിലെ പഠനം പൂര്‍ത്തിയാക്കി ചൈനയിലേക്ക് മടങ്ങിയ കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണിത്.
ഇതിനായി രാവിലെ 7 മണിക്ക് തന്റെ ജന്മനാടായ ദെഷൗവില് നിന്നും സു യാത്ര തുടങ്ങും. വിമാനം കയറാന്‍ ജിനാനിലേക്ക് പോവും. വിശ്രമത്തിനു ശേഷം, അടുത്ത ദിവസം ക്ലാസിനായി മെല്‍ബണില്‍ എത്തും. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസ്. മൂന്നാം ദിവസം വീട്ടിലേക്ക് മടങ്ങും. ബിരുദം പൂര്‍ത്തിയാക്കാനായിരുന്നു. അതുകൊണ്ട് ഒരുദിവസം ക്ലാസിലിരുന്നാല്‍ മതിയായിരുന്നു. കാമുകി പഠനം പൂര്‍ത്തിയാക്കി ചൈനയിലേക്ക് മടങ്ങിയിരുന്നു.
അതോടെ ഓസ്ട്രേലിയയില്‍ തനിച്ചായി. അതിനാലാണ് ക്ലാസ് കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങിയിരുന്നത് എന്നാണ് സു പറഞ്ഞത്. തന്റെ യാത്രയുടെ വീഡിയോകള്‍ സു ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. പലരേയും ഇത് അത്ഭുപ്പെടുത്തി. വിമാനടിക്കറ്റും ടാക്സിക്കൂലിയും ഭക്ഷണവും ഉള്‍പ്പടെ വലിയ തുക സുവിന് ചിലവാകും. എങ്കിലും, എല്ലാം പ്രണയത്തിന് വേണ്ടിയല്ലേ, അതുകൊണ്ട് ഇതൊന്നും തനിക്ക് കുഴപ്പമില്ല എന്നാണ് സു പറയുന്നത്. എന്തായാലും, നിരവധിപ്പേരാണ് ഇങ്ങനെയൊരു പ്രണയം കണ്ടിട്ടേയില്ല എന്ന് സുവിന്റെ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.






