
വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഇന്ന് ഹൈക്കോടതിയില്‍ ലഭിച്ചതെന്ന് ബെജെപി നേതാവ് വി മുരളീധരന്.വയനാട് ദുരന്തത്തില്‍ ആദ്യ മെമ്മറണ്ടത്തില്‍ സംസ്ഥാനം ആവസ്യപ്പെട്ടത് 260 കോടി രൂപ. കേന്ദ്രം 290 കോടി രൂപ നല്കി. നാല് മാസമായി ദുരന്തം സംബന്ധിച്ച് വിശദമായ കണക്ക് നല്കാന് വൈകി.
ഇത് പ്രിയങ്കക്ക് വയനാട്ടില്‍ ജയിക്കാന്‍ കളമൊരുക്കുന്നത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മുരളീധരന് വ്യക്തമാക്കി. സര്‍ക്കാര്‍ ബോധപൂര്‍വം നടപടി വൈകിച്ചു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോണ്‍ഗ്രസും സിപിഐഎമ്മും നിര്‍ത്തണം.
കേന്ദ്രം നല്കിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാന്‍ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം ഉണ്ടെങ്കില്‍ അത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല. വഖഫ് ഭേദഗതി ഇനിയെങ്കിലും ഇന്ത്യ മുന്നണി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






