
കൂറ്റന് ഛിന്നഗ്രഹം (2006 ഡബ്ല്യൂബി) ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. ബഹുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് നാസയുടെ ജെറ്റ് പ്രൊപല്ഷ്യന് ലബോററ്ററി മുന്നറിയിപ്പ് നല്കി.
310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം. ബഹുനില കെട്ടടത്തിന്റെ വലിപ്പം കണക്കാക്കുന്ന 2006 ഡബ്ല്യൂബി ഛിന്നഗ്രഹം അതിന്റെ യാത്രയില് നവംബര് 26ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും എന്ന് ജെറ്റ് പ്രൊപല്ഷ്യന് ലബോററ്ററി നിരീക്ഷിക്കുന്നു. കറ്റാലിന സ്കൈ സര്വേ 2006ലാണ് ഈ നിയര്-എര്ത്ത് ഒബ്ജെക്റ്റിനെ കണ്ടെത്തിയത്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത പിന്തുടരുന്ന നാസ 2006 ഡബ്ല്യൂബി ഛിന്നഗ്രഹം ഭൂമിക്ക് വലിയ അപകടമുണ്ടാക്കാതെ കടന്നുപോകും എന്നാണ് വ്യക്തമാക്കുന്നത് . നവംബര് 26ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള് പോലും ഇത് സുരക്ഷിത അകലത്തിലായിരിക്കും. അന്നേ ദിനം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള് 554,000 മൈല് അകലമുണ്ടാകും ഛിന്നഗ്രഹവും ഭൂമിയും തമ്മില്. അതിനാല് ഭയത്തിന്റെ തെല്ലും ആവശ്യമില്ലെന്ന് വ്യക്തം. എങ്കിലും സഞ്ചാരപാതയില് എന്തെങ്കിലും വ്യതിയാനം വരുമോ എന്ന് നാസ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.







Comments