
വയനാട് തോല്‍പ്പെട്ടിയില്‍ കുടിലുകള്‍ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില്‍ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
വയനാട് വന്യജീവി സങ്കതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നിലാണ് ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ഷിബു കുട്ടനെയാണ് ഉപരോധിച്ചത്.






