
കെപിഎസി എന്ന സംഘടനയില്‍ നിന്ന് മലയാള സിനിമയിലെത്തി തിളങ്ങിയ ഒരുപാട് പ്രഗല്‍ഭരുണ്ട്. അക്കൂട്ടത്തില്‍ അന്നുമിന്നുഗ ബിഗ് സ്ക്രീനിലും ടെലിവിഷന്‍ രംഗത്തും ഒരുപോലെ നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീലത നമ്പൂതിരി. ഒരു കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ നായിക, സഹനായിക വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന താരം, ഇപ്പോള്‍ അമ്മൂമ്മ വേഷങ്ങളിലും മറ്റുമായി സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്ക്കുന്നു.
ഇപ്പോഴിതാ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും തുറന്നു പറയുകയാണ് ശ്രീലത നമ്പൂതിരി. ഏഴു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ഒന്നും സംഭവിക്കുന്നില്ലെന്നാണ് താരം പറയുന്നത്.
‘‘ഹേമ കമ്മീഷന് വന്നത് എന്തു കൊണ്ടാണ് ? അതിജീവിതയുടെ പ്രശ്നം വന്നതു കൊണ്ടാണല്ലോ. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഏഴു വര്‍ഷമായി, ഇതു വരെ ആ നടിക്ക് നീതി കിട്ടിയോ. കോടതിയുടെ പരിഗണനയിലാണെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ നാളായില്ലേ. പരിഗണന പരിഗണന എന്നു പറയാതെ, അതിനു വേണ്ടി ശ്രമിക്കണം. ഡബ്ല്യുസിസി വന്നില്ലോ. അത് നല്ല കാര്യമാണ്. കുറെ കാര്യങ്ങള്‍ അതുകൊണ്ട് അറിയാന്‍ പറ്റി. പക്ഷേ നടി ആക്രമിച്ച കേസ് വന്നിട്ട് ഏഴു വര്‍ഷമായി, ഡബ്ല്യു സിസി അതിനു വേണ്ടി ശ്രമിക്കണം. ഹേമ കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, അത് നടക്കില്ല. കാരണം കോടതിയില്‍ എന്തെങ്കിലും തെളിയിക്കണമെങ്കില്‍ തെളിവു വേണം. പക്ഷേ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും തെളിവുകളില്ല. അതുകൊണ്ട് ഒന്നും നടക്കില്ല...’’ ശ്രീലത നമ്പൂതിരി പറയുന്നു.






