
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്ഷന് തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പിന്റെ നോട്ടീസ് ഉടന്‍ വരും. സാങ്കേതിക പിഴവാണോ ബോധപൂര്‍വ്വം അപേക്ഷിച്ചതാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും നടപടി. മസ്റ്ററിങ് ഉള്‍പ്പടെ നടപടികള്‍ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്ഷന് അനര്‍ഹരിലേക്ക് എത്തിയതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. പെന്ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി കൈപ്പറ്റിയ ക്ഷേമ പെന്ഷന് പലിശയടക്കം തിരിച്ചുപിടിക്കാനും ഇവര്‍ക്കെതിരേ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കാനും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാരാണ് പെന്ഷന് കൈപ്പറ്റിയത്്. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മുഴുവന്‍ പട്ടിക കണ്ടാല്‍ ഞെട്ടുമെന്നും ധനമന്ത്രി പറയുന്നു. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ആണ് പരിശോധന നടത്തിയതും പിഴവ് കണ്ടെത്തിയതും.
ക്ഷേമ പെന്ഷന് വാങ്ങുന്ന രണ്ട് അസി. പ്രഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളജിലാണ്. മറ്റേയാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലും. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പട്ടികയിലുണ്ട്. ആരോഗ്യവകുപ്പിലാണു കൂടുതല്‍പ്പേര്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത്- 373 പേര്. രണ്ടാമത് പൊതുവിദ്യാഭ്യാസവകുപ്പ്- 224 പേര്.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്- 124, ആയുര്‍വേദവകുപ്പ് (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്)- 114, മൃഗസംരക്ഷണവകുപ്പ്-74, പൊതുമരാമത്ത് വകുപ്പ്- 47, സാങ്കേതികവിദ്യാഭ്യാസവകുപ്പ്- 46, ഹോമിയോപ്പതി വകുപ്പ്- 41, കൃഷി, റവന്യൂ വകുപ്പുകള്‍- 35 വീതം, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പ്- 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പ്- 31, കോളജ് വിദ്യാഭ്യാസവകുപ്പ്- 27, വില്‍പ്പനനികുതി വകുപ്പ്- 14, പട്ടികജാതിക്ഷേമവകുപ്പ്- 13, ഗ്രാമവികസനം, പോലീസ്, പി.എസ്.സി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം- 10 വീതം, സഹകരണം- എട്ട്, ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി- ഏഴുവീതം.
വനം/വന്യജീവി-ഒന്‍പത്, സോയില്‍ സര്‍വേ, ഫിഷറീസ്- ആറുവീതം, തദ്ദേശഭരണം, വാഹനഗതാഗതം, വ്യവസായം/വാണിജ്യം, ഫയര്‍ഫോഴ്സ്, ക്ഷീരവികസനം, പൊതുവിതരണം, എ.ജി. ഓഫീസ്- നാലുവീതം, സാമൂഹികക്ഷേമം, രജിസ്ട്രേഷന്, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യസുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി- മൂന്നുവീതം, തൊഴില്‍, ലീഗല്‍ മെേ്രടാളജി, മെഡിക്കല്‍ എക്സാമിനേഷന് ലബോട്ടറി, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ലോ കോളജുകള്‍- രണ്ടുവീതം, എന്‍.സി.സി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഡ്രഗ്സ് കണ്‍േ്രടാള്‍, പിന്നാക്കവിഭാഗവികസനം, കയര്‍ വികസനം- ഒന്നുവീതം എന്നിങ്ങനെയാണു കണക്കുകള്‍.






