
ബെംഗളൂരു: ഐപിഎസ് നേടി പരിശീലനവും പൂര്‍ത്തിയാക്കി ആദ്യ പോസ്റ്റിംഗിനായി പോകുന്ന വഴിയില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ മരണമടഞ്ഞു. മദ്ധ്യപ്രദേശുകാരനായ 26 വയസ്സുള്ള ഹര്‍ഷ് ബര്‍ദാനാണ് മരണമടഞ്ഞത്. കര്‍ണാടക കേഡറിലെ 2023 ബാച്ച് ഐപിഎസ് ഓഫീസറുമായിരുന്നു. ഞായറാഴ്ച ഹാസന് ജില്ലയില്‍ തന്റെ ആദ്യ നിയമനത്തിനായി പോകും വഴിയായിരുന്നു അപകടം.
സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തിന്റെ ടയര്‍ പൊട്ടി ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. റോഡരികിലെ വീട്ടിലും മരത്തിലുമാണ് വാഹനം ഇടിച്ചതെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബര്ദന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു, ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തി, 'വര്‍ഷങ്ങളുടെ കഠിനാധ്വാനം ഫലം നല്കുമ്പോള് ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു' അദ്ദേഹം പറഞ്ഞു.
''ഹാസന്-മൈസൂര്‍ ഹൈവേയുടെ കിട്ടനെ അതിര്‍ത്തിക്കടുത്തുണ്ടായ ദാരുണമായ അപകടത്തില്‍ പ്രൊബേഷണറി ഐപിഎസ് ഓഫീസര്‍ ഹര്‍ഷ് ബര്ദന് മരിച്ച വാര്‍ത്ത കേട്ടതില്‍ ദു:ഖമുണ്ട്. ഐപിഎസ് ഓഫീസറായി ചുമതലയേല്‍ക്കാന്‍ പോകുന്നതിനിടെയാണ് ഇത്തരമൊരു അപകടം സംഭവിച്ചത്. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഫലം കാണുമ്പോള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു,'' അദ്ദേഹം എക്സില്‍ കന്നഡയില്‍ പോസ്റ്റ് ചെയ്തു. 'ഹര്‍ഷ് ബര്‍ദന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഇതിനെ 'ദാരുണമായ നഷ്ടം' എന്ന് വിശേഷിപ്പിച്ചു. ഹൊലേനരസിപൂരില് പ്രൊബേഷണറി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി ഡ്യൂട്ടിക്ക് ഹാസനിലേക്ക് പോകുകയായിരുന്നു ബര്ദന്, പോലീസ് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈസൂരിലെ കര്‍ണാടക പോലീസ് അക്കാദമിയില്‍ അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയത്.






