മലപ്പുറം: പ്രളയ സമാന സാഹചര്യത്തില്‍ സംസ്ഥാനം കടന്നു പോകുമ്പോള്‍ മുഖ്യമന്ത്രി വിരുന്ന് സല്‍ക്കാരത്തിൽ പങ്കെടുക്കാന്‍ പോയിരിക്കുന്നുവെന്ന വിമര്‍ശനവുമായി കടൽക്ഷോഭം നേരിടുന്ന മലപ്പുറം വെളിയംകോട് നിവാസികൾ. ദുരന്ത നിവാരണ അതോറിറ്റി തലവനായ മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കൊണ്ടു പോകേണ്ടയാളാണ്. എന്നാല്‍ ഇത്രയും പ്രശ്‌നബാധിതമായ ജില്ലയില്‍ തന്നെയാണ് അദ്ദേഹം പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയതെന്നും ഇവര്‍ വിമര്‍ശിച്ചു. തണ്ണിത്തുറ ഫിഷറീസ് റോഡ് കടലെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു പ്രദേശവാസികൾ.
തീരദേശത്തെ ജനതയേയും മത്സ്യത്തൊഴിലാളികളേയും വെല്ലുവിളിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ താഹസില്‍ദാര്‍ പോലും സ്ഥലത്ത് എത്തിയില്ല. താഹസില്‍ദാറെ അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടി ഇതായിരുന്നു എന്ന് യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോഴാണ് മനസിലായതെന്നും പ്രദേശവസികള്‍ വിമര്‍ശിച്ചു.
അതേസമയം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയ മുഖ്യമന്ത്രിയുടെ സൽക്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ശക്തമായത്. ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇടത് നേതാക്കൾ രംഗത്തെത്തി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തമുഖത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും മുൻനിശ്ചയിച്ച പരിപാടികൾ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചപ്പോൾ, നിലവിലെ മുഖ്യമന്ത്രി ജനങ്ങൾ ദുരിതത്തിലാവുമ്പോൾ വിരുന്നുകളിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ‘അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയാണെന്ന് വി.കെ. പ്രശാന്ത് പരിഹസിച്ചു.

Comments