
ആലപ്പുഴ: ആലപ്പുഴയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ദാരുണാന്ത്യത്തിന് വഴിവച്ച അപകടത്തിന് കാരണം മഴയില്‍ കാഴ്ച മങ്ങിയതും കാറിലെ ഓവര്‍ ലോഡുമെന്ന് പ്രാഥമിക നിഗമനം.ഏഴു സീറ്റുള്ള കാറില്‍ 12 പേര് ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെള്ളം കെട്ടി കിടന്നിരുന്നു.
ഒപ്പം മഴ പെയ്തതിനാല്‍ കാര്‍ ഓടിച്ചയാള്‍ക്ക് കാഴ്ച മങ്ങിയ നിലയിലായിരുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ ആര്.ടി.ഒ എ.കെ ദിലു കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
കാര്‍ 14 വര്‍ഷം പഴക്കമുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.അമിത വേഗത എടുക്കാന്‍ പറ്റിയ സ്ഥലമല്ലായിരുന്നു. ഗുരുവായൂരില്‍ നിന്ന് കായംകുളം ഭാഗത്തേക്ക് പോയതാണ് കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്.
കളര്‍കോട് വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്റുറ്റുമോര്ട്ട നടപടികള്‍ ആരംഭിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. രാവിലെ 9 ഓടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ തുടങ്ങി. എല്ലാവരുടെയും പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൊതു ദര്‍ശനത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാന് എന്നിവരും നിരവധി രാഷ്ട്രീയ നേതാക്കളും മോര്ച്ചറിയിലെത്തിയിട്ടുണ്ട്






