
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നര്‍ത്തകിയും നടിയുമാണ് സൗഭാഗ്യ വെങ്കിടേഷ് . പലപ്പോഴും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സുധാപ്പു എന്ന് വിളിക്കുന്ന മകള്‍ സുദര്‍ശനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ. മത്സ്യകന്യകയുടെ വേഷത്തിലുള്ള കുഞ്ഞിന്റെ അതിമനോഹരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ മികച്ചൊരു നര്‍ത്തകിയും അഭിനേത്രിയുമാണ്. ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയരംഗത്ത് സൗഭാഗ്യ അരങ്ങേറ്റം കുറിച്ചത്.ഡാന്‍സ് സ്കൂളിന്റെ നടത്തിപ്പും യുട്യൂബ് വ്ളോഗിങ്ങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോള്‍.
സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അര്ജുന്, സീരിയല്‍ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലില്‍ ശിവന് എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അര്ജുന്.






