
നടി, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി. നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്. നില, നിറ്റാര എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുളളത്. സമുഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള രണ്ട് കുട്ടിതാരങ്ങളാണ് നിലയും നിറ്റാരയും. ഇവരുടെ വിശേഷങ്ങള്‍ പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇന്ന് നിലയുടെ അഞ്ചാം പിറന്നാള്‍ ആണ്. സോഷ്യല്‍ മീഡിയയിലൂടെ നില ബേബിയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പേളി മാണി. ' നിലയ്ക്ക് അഞ്ച് വയസ്സ്... ഞങ്ങളുടെ സൂര്യപ്രകാശം. ജന്മദിനാശംസകള്‍, നില ബേബി'', എന്നാണ് പേളിയുടെ വാക്കുകള്‍. അനിയത്തി നിറ്റാരയ്‌ക്കൊപ്പമുളള നിലയുടെ ചിത്രങ്ങളും പേളി പങ്കുവച്ചു.
നിരവധി പേരാണ് പേളിയുടെ പോസ്റ്റിന് താഴെയായി നിലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.






