
കോട്ടയം: പാർലമെന്റിലെ വിശ്രമ വേളകളിലും പ്രിയങ്ക ഗാന്ധി സമയം ചെലവഴിക്കുന്നത് മലയാളി എം.പി.മാർക്കൊപ്പം. ചായ കുടിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമെല്ലാം മലയാളി എം പിമാർ ഒപ്പമുണ്ടാകും.സംസ്ഥാനത്തെ മുതിർന്ന എം പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ.രാഘവൻ തുടങ്ങിയവരുമായാണ് പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ പലതും ചർച്ച ചെയ്യുന്നത്.
വയനാട്ടിലെ വിഷയങ്ങൾ, റബർ വില വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ, വഖഫ് വിഷയം എന്നിവയെല്ലാം പ്രിയങ്ക മറ്റ് എം.പിമാരോട് ചോദിച്ച് മനസിലാക്കുമെന്ന് ആന്റോ ആന്റണി എംപി 'മംഗള'ത്തോട് പറഞ്ഞു. റബർ വില ഉയർത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ വഞ്ചിക്കുകയാണ്.
ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനമെന്ന് ആന്റോ ആന്റണി പറഞ്ഞു.പാർലമെൻറിൽ ലോകസഭയിലെ മുൻ നിരയിൽ രണ്ട് മലയാളികൾ എത്തിയത് അഭിമാനമാണെന്നും ചൂണ്ടിക്കാട്ടി. കെ സി വേണുഗോപാലും,കൊടിക്കുന്നിൽ സുരേഷ് മുൻനിരയിലുള്ളത്.
പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 4 സീറ്റ് ആണ് സ്പീക്കർ അനുവദിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കെ സി വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്,ഗൗരവ് ഗഗോയ് എന്നിവർക്കാണ് സീറ്റുകൾ






