
റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി വിന്‍സി അലോഷ്യസ് ഇന്ന് മലയാളത്തിലെ പ്രമുഖ നടിയായി വളര്‍ന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നടി കൂടുതലായും അവതരിപ്പിക്കുന്നത്. 2019 ലാണ് വികൃതി എന്ന സിനിമയില്‍ അഭിനയിച്ച് വിന്‍സി ശ്രദ്ധേയവുന്നത്. പിന്നീട് ഭീമന്റെ വഴി, രേഖ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ഓരോ സിനിമ കഴിയുന്തോറും തന്റെ പ്രതിഭ തെളിയിക്കാന്‍ വിന്‍സിക്ക് സാധിക്കാറുണ്ട്. അങ്ങനെ രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഫിലിം ഫെയര്‍ അവാര്‍ഡും വിന്‍സിയെ തേടിയെത്തി.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി പങ്കുവെച്ച് പുതിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കറുപ്പ് നിറമുള്ള സാരിയും പ്രിന്റഡ് ബ്ലൗസുമാണ് വിന്‍സിയുടെ വേഷം. ഒപ്പം കയ്യില്‍ കുപ്പിവളകളും ജിമിക്കി കമ്മലുമാണ് ആഭരണമായിട്ടുള്ളത്.
'നാട്ടിന്‍പുറം വൈബ് നഷ്ടമായി' എന്നാണ് വിന്‍സി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഒരു പുഴയുടെ സൈഡില്‍ നിന്ന് നാട്ടിന്‍പുറത്തിന്റെ ഭംഗി ഒപ്പിയെടുക്കാന്‍ വിന്‍സിയുടെ ചിത്രങ്ങള്‍ക്ക് സാധിച്ചു.
അതീവ സുന്ദരി ആയിട്ടുള്ള വിന്‍സി ഇപ്പോള്‍ തടി കുറഞ്ഞു എന്നാണ് ചിത്രം കണ്ടതിന് ശേഷം ആരാധകര്‍ക്ക് പറയാനുള്ളത്. വണ്ണം നല്ലതുപോലെ കുറഞ്ഞല്ലോ ഇതെങ്ങനെ സാധിച്ചു എന്നാണ് ചിലര്‍ നടിയോട് ചോദിക്കുന്നത്.
മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയിലാണ് വിന്‍സി അവസാനമായി അഭിനയിക്കുന്നത്. ഇനി റൈഫില്‍ ക്ലബ് എന്ന ചിത്രമാണ് വരാനിരിക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമ ഈ മാസം 19-ാം തീയതി റിലീസിന് ഒരുങ്ങുകയാണ്.






