
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭാരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ലോക നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ നരേന്ദ്രമോദിയ്ക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും പാര്‍ലമെന്റ് അംഗവുമായ കമല്ഹാസന്.
'' ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നരേന്ദ്ര മോദി ജിക്ക് അഭിനന്ദനങ്ങള്‍. നമ്മുടേതുപോലുള്ള ഒരു വൈവിധ്യമാര്‍ന്ന ജനാധിപത്യ രാജ്യത്ത്, ജനങ്ങളുടെ ഈ നീണ്ടകാലത്തെ വിശ്വാസം എന്നത് വലിയൊരു നേട്ടമാണ്. ഇന്ത്യയുടെ പുരോഗതിയിലും നമ്മുടെ സഹപൗരന്മാരുടെ ക്ഷേമത്തിലും നമ്മുടെ കൂട്ടായ ശ്രദ്ധ എപ്പോഴും നിലനില്ക്കട്ടെ'', പ്രധാനമന്ത്രിയ്ക്കൊപ്പമുളള ചിത്രം പങ്കിട്ട് കമല്ഹാസന് കുറിച്ചു.
പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
2014 മേയില്‍ ആദ്യമായി അധികാരമേറ്റ മോദി, 2024-ല്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ആഗോള നയതന്ത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുക്കുകയും ചെയ്തു.






