
കോഴിക്കോട്: പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന മലയാളിയുടെ പുതിയ സംസ്കാരത്തില് പശു പുറത്തായെന്ന് മന്ത്രി വി.എസ് സുനില് കുമാര്.
മാധ്യമം ദിനപത്രത്തില് ജനുവരി 28 നു പുന പ്രസിദ്ധീകരിച്ച മന്ത്രിയുടെ പ്രസ്താവന സാമൂഹ്യ മാധ്യമത്തില് വൈറലാകുകയാണ്. ചാണകം മെഴുകിയ തറയില് ഉറങ്ങിയിരുന്ന മലയാളിയുടെ മക്കള്ക്ക് ചാണകം അറപ്പാണെന്നും മന്ത്രിയുടെ പ്രസ്താവനയില് വ്യക്തമാക്കുന്നു.
സ്കൂളില് പോകുന്നതിനു മുന്പ് പശുവിന് പുല്ലു പറിക്കുന്നതും സ്കൂള് വിട്ടു വന്നാല് അവയെ കുളിപ്പിക്കുന്നതും തന്റെ തലമുറയുടെ ചുമതലകള് ആയിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. പാല് ഇല്ലാതെ നമ്മുക്ക് ജീവിക്കാന് ബുദ്ധിമുട്ടാണ് എന്നാല് പശുവിനെ വളര്ത്തുന്നത് സമൂഹത്തില് കുറച്ചിലായി മാറിയെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല് മ്രന്തി എവിടെയാണ് പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല.







Comments