
ന്യൂഡല്‍ഹി; പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രണ്ട്
വിദ്യാര്‍ത്ഥികള്‍ താഴേക്ക് വീണ് മരിച്ചു. ഡല്‍ഹി രോഹിണിയിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥികളായ ഇഷാന്, ഹര്‍ഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 1.10ഓടെയാണ് സംഭവം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്.
കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ താഴെ വീണു മരിച്ചു എന്നാണ് കെഎന്‍കെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ആദ്യം വിവരം ലഭിച്ചത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് പേയിങ് ഗസ്റ്റുകളായി ഒരു മുറിയിയില്‍ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ മുറിയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു.
ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട മരണമാണെന്നാണ് അനുമാനം. രണ്ട് മാസം മുമ്പാണ് വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് താമസം മാറിയത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ ഏതാനും സുഹൃത്തുക്കളും സ്ഥലത്തെത്തി. രാത്രി എന്താണ് സംഭവിച്ചതെന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.






