
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവും അധികമായി ശ്രദ്ധ നേടുന്നത് മൃഗങ്ങളെ സംബന്ധിക്കുന്നവയായിരിക്കും. അത്തരമൊരു വീഡിയോയാണ് ഇതും. നമ്മുക്കറിയാം നായയെയും പൂച്ചയെയും വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒട്ടകത്തെ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചത് തിരക്കുള്ള റോഡില്‍ ഒട്ടകവുമായി ബൈക്കില്‍ പോകുന്ന യുവാക്കളുടെ ഈ വിഡിയോ ആണ്.
രണ്ടുപേരുടെ ഇടയിലായി ഒട്ടകത്തെ ഇരുത്തിയാണ് യാത്ര. കാലുകളും തലയും കയര്‍ കൊണ്ട് കെട്ടിയിട്ടുണ്ട്. 400-500 കിലോ ഭാരമുള്ള ഒട്ടകത്തെ ബൈക്കില്‍ കൊണ്ടുപോകുന്നത് യാത്രക്കാര്‍ക്കും മൃഗത്തിനും അപകടമാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു. മരുഭൂമിയില്‍ വളരേണ്ട ഒട്ടകത്തെ ബൈക്ക് യാത്രികനാക്കി മാറ്റിയതില്‍ യുവാക്കള്‍ക്കെതിരെ വിമര്‍ശനമുണ്ട്. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
मैंने कॉमेडी में सुना था,,, 🐫
कि ऊंट को इंडिगो में बैठना बहुत मुश्किल है परंतु इस बंदे ने तो गाड़ी पर बिठा दिया..!
हे प्रभु क्या-क्या देखना पड़ रहा है पर मैं तो अंधा हूं अच्छा हुआ...😂
#Camel #VanvaasTrailerOutNow pic.twitter.com/o3GEDcmL0y— रमेश मीना (@MeenaRamesh91) December 2, 2024






