
ദില്ലി; അംബേദ്ക്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളിയാണ് അമിത്ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത്ഷാ പറഞ്ഞു. ലോക്സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അം?ഗീകരിച്ച് മുന്നോട്ടോ പോകുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയ അമിത് ഷാ കോണ്‍?ഗ്രസ് അംബേദ്കര്‍ വിരോധി പാര്‍ട്ടിയാണെന്നും കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസാണ്. നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങള്‍ക്കെതിരെ നടപടികളെടുക്കും. ഖര്?ഗെ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുന്നെങ്കില്‍ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.
ബിആര്‍ അംബേദ്ക്കറെ അമിത് ഷാ അപമാനിച്ചു എന്ന് ആരോപിച്ചുള്ള കോണ്‍ഗ്രസ് ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും ഇന്ന് സ്തംഭിച്ചിരുന്നു. രാജ്യസഭയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലെ അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ബഹളം. അംബേദ്ക്കര്‍ അംബേകദ്ക്കര്‍ എന്ന് പലവട്ടം പറയുന്നത് കോണ്‍ഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാല്‍ മോക്ഷം കിട്ടുമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.






