
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ ക്ഷേമ പെന്ഷന് തട്ടിയെടുത്തെന്ന് കേസില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നടപടിക്ക് പുറമേ ഇവര്‍ തട്ടിയെടുത്ത പെന്ഷന് തുക പലിശസഹിതം തിരിച്ചു പിടിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. 1400 ലധികം ഉദ്യോഗസ്ഥര്‍ വരുന്ന കേസില്‍ ആദ്യ നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ഉണ്ടായിരിക്കുന്നത്്.
സാജിത കെ.എ, ഷീജ കുമാരി ജി. ഭാര്‍ഗവി പി, ലീല കെ, രജനി കെ, നസീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പുകാരില്‍ നിന്നും 18 % പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക എന്നാണ് വിവരം. നിയമവിരുദ്ധമായി പെന്ഷന് തട്ടിയവരില്‍ കോളേജ് അദ്ധ്യാപകരും ഹയര്‍സെക്കണ്ടറി അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്ഷന് വാങ്ങിയത്.
ധനകാര്യവകുപ്പ് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ എല്ലാവകുപ്പുകള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കൃഷിവകുപ്പിനോടും മണ്ണ് സംരക്ഷണ വകുപ്പിനോടും പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വന്നത്.
ആരോഗ്യവകുപ്പില്‍ 373 പേര്,പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേര്, മെഡിക്കല്‍ എഡ്യുക്കേഷനില്‍ 124 പേര്, ആയുര്‍വേദ വകുപ്പില്‍ 114 പേര്, മൃഗ സംരക്ഷണ വകുപ്പില്‍ 74 പേര്, പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ വിവരം.






