
കട്ടപ്പന: നിക്ഷേപത്തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ബാങ്കിന് മുന്നില്‍ നിക്ഷേപകന് ജീവനൊടുക്കി. ആത്മഹത്യ ചെയ്തത് കട്ടപ്പന മുളങ്ങാശ്ശേരി സാബു കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് ആത്മഹത്യ ചെയ്തത്്. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് എന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു 25 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഇദ്ദേഹം ഇന്നലെയെത്തി നിക്ഷേപം തിരികെ ചോദിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
രാവിലെ ഏഴരയോടെ ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കിന്റെ പടികള്‍ക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് പ്രതിസന്ധിയില്‍ ആയിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. മാസംതോറും തുക നല്കിവരികയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായി.
തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴില്‍ വരുന്നത്.പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.
(ആത്മഹത്യ പരിഹാരമല്ല. മാനസീക പിന്തുണ ആവശ്യമുള്ളപ്പോള്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരെ സമീപിക്കുക)






