
ന്യഡല്ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത് 23,500 രൂപയുടെ അസാധുനോട്ടുകള്. ഈ നോട്ടുകള് എന്തുചെയ്യണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതരിപ്പോള്.
മൗലാനാ ആസാദ് മെഡിക്കല് കോളജ് ഡീനായ ദീപക്.കെ താംപെയ്ക്കാണ് അസാധു നോട്ടുകള് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കണമെന്ന കുറിപ്പോടു കൂടിയ ഒരു പായ്ക്കറ്റാണ് കിട്ടിയത്. ഇതില് രണ്ടു കവറുകളിലായി ആയിരത്തിന്റെയും 500 ന്റെയും നോട്ടുകളായിരുന്നു നിക്ഷേപിച്ചിരുന്നത്.
കയ്യിലിരുന്ന അസാധുനോട്ടുകള് മാറ്റിയെടുക്കാന് കഴിയാതെ വന്ന ആരോ ആണ് ഇത്തരമൊരു ദാനത്തിന് പിന്നിലെന്നാണ് നിഗമനം. ഇവ എന്തുചെയ്യണമെന്ന് അറിയാതെ വന്നതോടെ പണം വിജിലന്സിന് കൈമാറിയിരിക്കുകയാണ്.







Comments