നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ? എന്നാല്‍ അങ്ങനെയൊരു സംഭവത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നത്. ഹെല്‍മറ്റ് ധരിക്കാതെ ഒരു ഇരുചക്ര വാഹനത്തില്‍ പോകുന്ന മൂന്ന് മുംബൈ പോലീസുകാരുടെ ചിത്രത്തിനാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുംബൈ പോലീസിന്റെ സ്റ്റിക്കര്‍ പതിച്ച ആക്ടീവയില്‍ മുംബൈയിലെ തെരുവുകളിലൂടെ നിയമം ലംഘിച്ച് പോകുന്ന പോലീസുകാരാണ് ചിത്രത്തിലുള്ളത്.
സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. വഴി യാത്രക്കാരനായ പ്രസാദ് എന്ന വ്യക്തിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറായ 'MH47 AE5165' വ്യക്തമായി പ്രദര്‍ശിപ്പിച്ച ചിത്രം പെട്ടെന്ന് തന്നെ വൈറലായി. ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനത്തില്‍ നിയമപാലകര്‍ ഉള്‍പ്പെട്ടതിന്റെ വിരോധാഭാസം ഉയര്‍ത്തി കാണിച്ചു കൊണ്ടായിരുന്നു പ്രസാദ് ഈ ചിത്രങ്ങള്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്.
'ഹെല്‍മറ്റില്ല, ട്രിപ്പിളും അടിക്കാം, പോലീസിന്റെ ആക്ടിവയില്‍ യൂണിഫോമിട്ട പോലീസുകാര്‍ നടത്തുന്ന നിയമ ലംഘനം' എന്ന കുറിപ്പോടെ ആയിരുന്നു ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പ്രചരിച്ചത്. എന്താണ് പിഴ അല്ലെങ്കില്‍ ചാര്‍ജ്? പോലീസിന് ഈ നിയമങ്ങള്‍ ഒന്നും ബാധകമല്ലേയെന്നും പോസ്റ്റില്‍ ചോദ്യമുയര്‍ന്നു. കുറിവ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിലെ പോലീസിന്റെ ഇരട്ടത്താപ്പില്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിച്ചു.
നിയമങ്ങള്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും അത് നടപ്പിലാക്കേണ്ടവര്‍ തന്നെ ലംഘിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഒരു ഉപഭോക്താവ് സംശയം പ്രകടിപ്പിച്ചു. മുംബൈ പോലീസ് പൗരന്മാര്ക്ക് നല്കിയ വലിയ മാതൃകയാണ് ഇതെന്നായിരുന്നു ഒരാള്‍ പരിഹാസ രൂപേണ കുറിച്ചത്. പോലീസ് ഒരു കേസെങ്കിലും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തോയെന്നും നിരവധിപേര്‍ ആരാഞ്ഞു.

Mumbai Police must adhere to the rules like everyone else!
byu/alwaysprasaad inmumbai

Comments