എന്തുകൊണ്ടാണ് സ്ത്രീകള്‍ ഭര്ത്താക്കന്മാരെ ചതിക്കുന്നത്? വിവാഹിതരായ സ്ത്രീകള്‍ ഭര്ത്താക്കന്മാരെയും കാമുകിമാര്‍ കാമുകന്മാരെയും ചതിക്കുന്നതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. ഒറ്റയ്ക്ക് ആകുമെന്ന ഭയം, കൂടുതല്‍ ശ്രദ്ധയും പരിചരണവും കിട്ടാനുള്ള ആഗ്രഹം, കൂടുതല്‍ ലൈംഗിക തൃപ്തി ലഭിക്കാനുള്ള ആഗ്രഹം തുടങ്ങിയവയാണ് സ്ത്രീകള്‍ മറ്റ് ബന്ധങ്ങളിലേക്ക് പോകാനുള്ള കാരണങ്ങള്‍.
വിവാഹേതര പ്രണയേതര ബന്ധങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് രഹസ്യമായി കുറ്റസമ്മതം നടത്താന്‍ അവസരം നല്കുന്ന വിസ്പര്‍ എന്ന വെബ്സൈറ്റിലാണ് സ്ത്രീകള്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹേതര ബന്ധമുള്ള പകുതിയിലധികം സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ കുറ്റബോധമില്ലെന്നും വെബ്സൈറ്റിലെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.
തങ്ങളുടെ മറ്റ് ബന്ധങ്ങള്‍ വിവാഹ ജീവിതത്തിന്റെ അന്ത്യം കുറിച്ചുവെന്ന് 30 ശതമാനം സ്ത്രീകള്‍ വെളിപ്പെടുത്തി. വിവാഹേതര ബന്ധത്തിന്റെ ഫലമായി സുഹൃത്തുക്കളില്‍ നിന്ന് സാമൂഹ്യമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നുവെന്ന് മറ്റൊരു പത്ത് ശതമാനം പേര്.
ഭര്‍ത്താവ് നിരന്തരമായി വഴക്കുണ്ടാക്കുമ്പോള്‍ മറ്റൊരാള്‍ ആശ്വാസ വചനവുമായി എത്തിയാല്‍ അയാളിലേക്ക് മനസ് ചായുമെന്നും സ്ത്രീകള്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലൈംഗിക സംതൃപ്തി ലഭിക്കാത്തത് കൊണ്ടാണ് മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നതെന്ന് മറ്റൊരു സ്ത്രീ വെളിപ്പെടുത്തി. അതിനര്‍ത്ഥം താന്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നില്ല എന്നല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






