
ബെയ്ജിംഗ്: ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അരികില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മാണവുമായി ചൈന. പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അംഗീകാരവും നല്‍കിക്കഴിഞ്ഞു. 2020-ല്‍ ചൈനയിലെ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നല്കിയ കണക്കനുസരിച്ച് യാര്‍ലുങ് സാങ്ബോ നദിയുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് മണിക്കൂര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.
നിലവില്‍ മധ്യ ചൈനയിലെ ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ രൂപകല്‍പ്പന ചെയ്ത 88.2 ബില്യണ്‍ കിലോവാട്ട് ശേഷിയുടെ മൂന്നിരട്ടിയിലധികം വരും. ചൈനയുടെ കാര്‍ബണ്‍ പീക്കിംഗ്, കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും, എന്‍ജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ത്രീ ഗോര്‍ജസ് അണക്കെട്ടിന് എഞ്ചിനീയറിംഗ് ചെലവുകള്‍ ഉള്‍പ്പെടെ 254.2 ബില്യണ്‍ യുവാന്‍ (34.83 ബില്യണ്‍ ഡോളര്‍) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കുടിയൊഴിപ്പിക്കപ്പെടുന്ന 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കന്ന ചെലവുകള്‍ കൂടി വരുമ്പോഹ 57 ബില്യണ്‍ വരും. പദ്ധതി ടിബറ്റിലെ എത്ര ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും പീഠഭൂമിയിലെ ഏറ്റവും സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നും അധികാരികള്‍ സൂചിപ്പിച്ചിട്ടില്ല.
ടിബറ്റിലെ ജലവൈദ്യുത പദ്ധതികള്‍, ചൈനയുടെ ജലവൈദ്യുത ശേഷിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് പരിസ്ഥിതിയിലോ താഴ്ന്ന ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. പദ്ധതി പ്രാദേശിക പരിസ്ഥിതിയെ മാത്രമല്ല, നദിയുടെ താഴോട്ടുള്ള ഒഴുക്കിനെയും ഗതിയെയും മാറ്റാന്‍ സാധ്യതയുണ്ട്. യര്‍ലുങ് സാങ്ബോ ടിബറ്റില്‍ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചല്‍ പ്രദേശിലേക്കും അസം സംസ്ഥാനങ്ങളിലേക്കും ഒടുവില്‍ ബംഗ്ലാദേശിലേക്കും ഒഴുകുമ്പോള്‍ ബ്രഹ്മപുത്ര നദിയായി മാറുന്നു.






