
വിവാഹ തീയതി പ്രഖ്യാപിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം റോബിന് രാധാകൃഷ്ണനും ഇന്‍ഫ്ളുവന്‍സര്‍ ആരതി പൊടിയും. അടുത്ത വര്‍ഷം ഫെബ്രുവരി 16 നാണ് വിവാഹിതരാകുന്നതെന്ന് ബേക്കല്‍ ബീച്ച് കാര്‍ണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഇരുവരും വെളിപ്പെടുത്തി.
2023 ഫെബ്രുവരി 16 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതിയും രംഗത്തെത്തുന്നത്.
തനിക്കുവേണ്ടി റോബിന് ഒരുപാട് മാറിയെന്ന് ആരതി പറഞ്ഞു. തെറ്റു പറ്റിയെന്ന് അറിയുമ്പോള്‍ അത് അംഗീകരിച്ച് മാറാന്‍ അദ്ദേഹം തയാറാണ്. എനിക്കുവേണ്ടി ഒരുപാട് മാറിയപോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാള്‍ ഇഷ്ടം ഇപ്പോഴാണ് ആരതി വെളിപ്പെടുത്തി.
ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. മുന്‍പ് ഞാന്‍ വളരെ അഗ്രസീവായിരുന്നു. അലറി വിളവിക്കുമായിരുന്നു ഇപ്പോള്‍ കുറച്ചു റോബിന് പറഞ്ഞു.
ഒരു യൂട്യൂബ് ചാനലില്‍ റോബിന്റെ അഭിമുഖം എടുക്കാന്‍ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.






