
രാജ്യത്ത് ആദ്യമായി സൂചിയില്ലാ സിറിഞ്ചുകള്‍ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ചുകള്‍ എന്നറിയപ്പെടുന്ന ഇവ യറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ തൊലിയ്ക്് നാശമുണ്ടാക്കുകയോ അണുബോധയുണ്ടാക്കുകയോ ചെയ്യില്ല.ദി ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തില്‍ മരുന്ന് രോഗിയിലേക്ക് കയറ്റുമ്പോള്‍ കുത്തിവെച്ചതായി രോഗി അറിയുക പോലുമില്ലത്രെ. ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുന്നതിനായി ഗവേഷകര്‍ ഇത്തരം രീതിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി എന്നിവ എലികളില്‍ പരീക്ഷിച്ചു. സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണ് ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ?ഗവേഷകര്‍ വിലയിരുത്തി.
ഇത്തരം സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലേക്ക് മരുന്ന് എത്തുന്നത് ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഊര്‍ജ സമ്മര്‍ദതരംഗങ്ങളിലൂടെയാണ്. വളരെ ചെറിയൊരു മുറിവ് ഇവ ശരീരത്തില്‍ സൃഷ്ടിക്കുമെങ്കിലും ഇത് തലമുടി നാരിനോളം മാത്രം വീതിയുള്ളതായിരിക്കും.






