തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട്് കേരളത്തിലെ സ്ത്രീകള്‍ക്ക് എതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോണ്‍. ഇത്തരം പ്രസ്താവനയില്‍ താന്‍ അല്‍പ്പംകൂടി ജാഗ്രത കാട്ടണമായിരുന്നെന്നും തന്റെ പ്രസ്താവന ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രിയദര്‍ശിനി പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും ഉറപ്പ് നല്‍കി. പ്രിയദര്‍ശിനി ഐക്യജനാധിപത്യമുന്നണിയുടെ അഭിമാന പദ്ധതിയാണെന്നും അത് തുടരുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടെന്നും വ്യക്തമാക്കി. പ്രിയദര്‍ശിനി പദ്ധതിയില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഒരു വിവവേചനവുമില്ല. എല്ലാ സ്ത്രീകള്‍ക്കും സഞ്ചരിക്കാം. അത് അവരുടെ അവകാശമാണ്. അത് ആരുടെയെങ്കിലും ഔദാര്യമല്ല. പ്രിയദര്‍ശിനിയുമായി മുമ്പോട്ട് പോകാനുള്ളത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്.
ഇത് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ശിശുവാണ്. 15 ദിവസം യാത്ര നടത്തിയതിന് 40 കോടി രൂപ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. അതേസമയം കേരളത്തില്‍ ദാരിദ്ര്യമുണ്ടെന്നുള്ളത് സത്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അത് ഇല്ലാതായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയല്ല. പ്രിയദര്‍ശനിയുടെ വിജയം അതാണ് കാണിക്കുന്നത്. പ്രിയദര്‍ശിനി അക്കാര്യത്തില്‍ ഗുണമായി മാറുന്നുണ്ട്. 10,000 രൂപ കിട്ടുന്ന സ്ത്രീകള്‍ക്ക് സൗജന്യയാത്ര വലിയ അനുഗ്രഹമാണെന്നും പറഞ്ഞു.
വന്‍ ഫീസ് നല്‍കി മക്കളെ പഠിപ്പിക്കുന്നവര്‍ സൗജന്യ യാത്രയ്ക്കായി ബസില്‍ തള്ളിക്കയറുന്നുവെന്നായിരുന്നു അധിക്ഷേപം. പ്രകടന പത്രികയിലെ ഗ്യാരന്റികളില്‍ ഒന്ന് പ്രാവര്‍ത്തികമാക്കിയെന്ന് സര്‍ക്കാര്‍ ഊറ്റം കൊളളുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. പദ്ധതി ഉപയോഗപ്പെടുത്തുന്നവരെ കുറിച്ചുളള പ്രതികരണം വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകള്‍ക്കെതിരായ ഗതാഗത മന്ത്രി സിപി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലെ സ്ത്രീകളെയാകെ സി പി ജോണ്‍ അപമാനിച്ചു എന്നാണ് ഇടതുമുന്നണിയുടെയും ബിജെപിയുടെയും വിമര്‍ശനം. മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും നടന്നു.

Comments