More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എഫ്.സി.ആര്‍.എ ഭേദഗതി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ബന്ധത്തെ ബാധിച്ചേക്കാമെന്ന് അമേരിക്ക

Authored by Web Desk | Last updated: 05 Aug 2026, 9:03 AM | 1 min read

Print
എഫ്.സി.ആര്‍.എ ഭേദഗതി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ബന്ധത്തെ ബാധിച്ചേക്കാമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ചതും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ എഫ്.സി.ആര്‍.എ നിയമം ഉഭയകക്ഷി ബന്ധം ഉലയാന്‍ കാരണമാകുമെന്ന് അമേരിക്ക. എഫ്.സി.ആര്‍.എ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ ക്രൈസ്തവര്‍ക്ക് എതിരെയുള്ള വ്യക്തമായ ആക്രമണമാണെന്നും ഭാവിയില്‍ പള്ളികളും മറ്റും പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലെന്നും യുഎസ് കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ വിമര്‍ശിച്ചു.

ക്രൈസ്തവ സഭകളുടെയും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും മേല്‍ സര്‍ക്കാരിന് നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ദ്ദിഷ്ട എഫ്.സി.ആര്‍.എ ഭേദഗതികള്‍ വഴിയൊരുക്കും. അവയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കുമെന്നും ആരോപിച്ചു. പാര്‍ലമെന്റിന്റെ നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ 'ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ഭേദഗതി ബില്‍, 2026' വലിയ രീതിയിലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടെയാണ് മൂറിന്റെ ഈ പരാമര്‍ശം.

നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ ആശങ്ക രേഖപ്പെടുത്തുന്നതിന് മുന്നോടിയായി, എക്സിലെ പോസ്റ്റില്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ദീര്‍ഘകാല ചരിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചു. 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഏതാനും പതിറ്റാണ്ടുകള്‍ക്ക് ശേഷം വിശുദ്ധ തോമാശ്ലീഹ മലബാര്‍ തീരത്തേക്ക് യാത്ര ചെയ്തത് മുതല്‍ ക്രൈസ്തവര്‍ ഇന്ത്യയിലുണ്ട്.' അദ്ദേഹം പറഞ്ഞു.

നോണ്‍-ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ (എന്‍.ജി.ഒ), ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന 2010-ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ടില്‍ ഭേദഗതി വരുത്താനാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടിയിരിക്കണം. ഈ രജിസ്‌ട്രേഷന്‍ ഓരോ അഞ്ച് വര്‍ഷത്തിലും പുതുക്കേണ്ടതുണ്ട്.

2026 ജൂലൈ 15 വരെ ഇന്ത്യയില്‍ 14,449 എഫ്.സി.ആര്‍.എ രജിസ്‌ട്രേഷനുകള്‍ ഉണ്ടായിരുന്നു. മറ്റ് 22,498 രജിസ്‌ട്രേഷനുകള്‍ റദ്ദാക്കപ്പെടുകയും 15,212 എണ്ണത്തിന്റെ കാലാവധി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. 2019-നും 2022-നും ഇടയില്‍, ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് 55,741 കോടി രൂപയുടെ വിദേശ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി വിദേശ ഫണ്ട് വിനിയോഗത്തില്‍ കുറഞ്ഞ പരിധിയും (ാശിശാൗാ ൗശേഹശമെശേീി വേൃലവെീഹറ) ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 10 ലക്ഷം രൂപയില്‍ താഴെ മാത്രം വിദേശ സംഭാവന ലഭിക്കുകയോ വിനിയോഗിക്കുകയോ ചെയ്ത സംഘടനകള്‍ക്ക് ഇനി മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അര്‍ഹതയുണ്ടായേക്കില്ല.

Tags

  • fcra amendment
  • christians

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

‘നിങ്ങൾ സ്വയം ഒരു നേതാവെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു’; ഉദയനിധിക്കെതിരെ ഖുശ്ബു

‘നിങ്ങൾ സ്വയം ഒരു നേതാവെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു’; ഉദയനിധിക്കെതിരെ ഖുശ്ബു

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും

പറഞ്ഞത് തെറ്റിപ്പോയി; സ്ത്രീകള്‍ക്ക് എതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.ജോണ്‍

പറഞ്ഞത് തെറ്റിപ്പോയി; സ്ത്രീകള്‍ക്ക് എതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.ജോണ്‍

വാഹനത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലേ....എന്നാല്‍ ഇനി പമ്പില്‍ നിന്നും പെട്രോളും കിട്ടില്ല ? പൈലറ്റ് പദ്ധതി നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

വാഹനത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലേ....എന്നാല്‍ ഇനി പമ്പില്‍ നിന്നും പെട്രോളും കിട്ടില്ല ? പൈലറ്റ് പദ്ധതി നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

Comments