
മൂന്നു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് സജീവമായി നില്ക്കുന്ന താരമാണ് ബീന ആന്റണി. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം ജനപ്രിയയായത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. മികച്ച കഥാപാത്രങ്ങളാണ് സീരിയലുകളിലൂടെ നല്‍കിയാണ് ബീന ആന്റണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. സഹോദരി, നായിക,വില്ലത്തി എന്നീ കഥാപാത്രങ്ങള്‍ക്ക് പുറമേ അമ്മ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ കൈയിലെത്തുന്ന കഥാപത്രങ്ങള്‍ മികച്ചതാകുമെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവുമില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ ഷൂട്ടിംഗ് വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയുമൊക്കെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ ഒരു ആഗ്രഹവും പിന്നത്തേക്ക് മാറ്റി വെക്കരുതെന്ന് പറയുകയാണ് താരം. ഒരുപാട് കാലമായുള്ള ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് ബീന ആന്റണിയുടെ പ്രതികരണം. ടാറ്റു അടിക്കുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ പ്രതികരണം. ‘‘അങ്ങനെ ആ ആഗ്രഹവും സഫലീകരിച്ചു. ജീവിതം ഒന്നേയുള്ളു... എന്തൊക്കെ ആഗ്രഹം ഉണ്ടോ അതൊക്കെ ഇന്ന് തന്നെ നടത്തിക്കോളൂ ഗയ്സ്, നാളത്തേക്ക് ഒന്നും മാറ്റി വെക്കേണ്ട...’’ എന്ന ക്യാപ്ഷനൊപ്പമാണ് ബീന ആന്റണി തന്റെ ടാറ്റൂവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടാറ്റൂ അടിപൊളിയാണ്, മനോഹരമാണ് തുടങ്ങിയ കമന്റുകളാണ് ആരാധകർ നല്‍കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള മൗനരാഗം എന്ന പരമ്പരയില്‍ വില്ലത്തി വേഷത്തിലാണ് ബീന ആന്റണി എത്തുന്നത്. മൗനരാഗത്തില്‍ സരിത ബാലകൃഷ്ണന് പകരമായാണ് ബീന എത്തിയത്. ‘‘ആദ്യമായാണ് പകരക്കാരിയായി അഭിനയിക്കുന്നത് എന്നാണ് അന്ന് താരം പറഞ്ഞത്. എനിക്ക് പകരമായി പലരും വന്നിട്ടുണ്ട്. ഞാന്‍ പകരമാവുന്നത് ആദ്യമായാണ്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെയിഷ്ടമാണ്...എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ ഭയങ്കര ഭാഗ്യവതിയാണ്. സാധാരണ കണ്ണീര്‍നായിക മാത്രമല്ല വില്ലത്തരവും കോമഡിയുമെല്ലാം ചെയ്തിട്ടുണ്ട് ’’ എന്നാണ് മൗനരാഗം സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് ബീന ആന്റണി പറഞ്ഞത്.
‘‘പ്രേക്ഷകരോട് നന്ദി പറയുന്നു. വെറുക്കാതെ ഇപ്പോഴും തന്നെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ബീന ആന്റണി പറഞ്ഞിരുന്നു. സിനിമയില്‍ സജീവമാവാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്...’’ എന്നും താരം പറഞ്ഞിട്ടുണ്ട്.






